Friday, January 18, 2008

ഹിമശൈല സൈകത..

ചിത്രം: ശാലിനി എന്റെ കൂട്ടുകാരി (1980)
രചന: എം ഡി രാജേന്ദ്രന്‍
സംഗീതം: ദേവരാജന്‍
പാടിയത്‌: മാധുരി
********************************************



വീഡിയോ കടപ്പാട് യുറ്റൂബ് ajithkumarkk

ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
പ്രണയപ്രവഹമായി വന്നു...
അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന
പ്രധാമോദ ബിന്ദുവായിതീര്‍ന്നു.......

ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
പ്രണയപ്രവഹമായി വന്നു...
അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന
പ്രധാമോദ ബിന്ദുവായിതീര്‍ന്നു.......

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ചന തീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ കൊള്ളിക്കും
പീയൂഷ വാഹിനിയായി..പീയൂഷ വാഹിനിയായി.

നിന്നെയെനിക്കു തിരിചു കിട്ടാതെ
ഞാന്‍ എതോ ദിവാസ്വപ്നമായി
ബോധമബോധമായി മാറും ലഹരി തന്‍
ശ്വേത പരാഗമായി മാറി....

കാലം ഹനിഭൂതമായ്‌ നില്‍ക്കുമക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടു പോയി ഞാന്‍, എന്റെ സ്മൃതികളെ
നിങ്ങള്‍ വരില്ലയോകൂടെ, നിങ്ങള്‍ വരില്ലയോകൂടെ

ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
പ്രണയപ്രവാഹമായി വന്നു
അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന
പ്രധാമോദ ബിന്ദുവായിതീര്‍ന്നു.......

No comments: