Friday, January 18, 2008

ഇന്ദ്രനീലിമയോലും...

ഇന്ദ്രനീലിമയോലും...
ചിത്രം:വൈശാലി(1988)
രചന: ഒ എന്‍ വി കുറുപ്പ്‌
സംഗീതം:ബോംബെ രവി
പാടിയത്‌: കെ എസ്‌ ചിത്ര
*********************************



വീഡിയോ കടപ്പാട്‌ യൂറ്റൂബ്‌ ajithkumarkk


ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍
ഇന്നലെ നിന്‍ മുഖം നീ നോക്കി നിന്നു
ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍
ഇന്നലെ നിന്‍ മുഖം നീ നോക്കി നിന്നു
ഇന്നൊരു ഹൃദയത്തിന്‍ കുന്തലതഗൃഹത്തില്‍
പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലലോ
അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലലോ
(ഇന്ദ്രനീലിമ...)

സ ഗ മ ഗ മ ധ സ ഗ മ ധ നി ധ മ
ഗ ധ മ ധ നി സ നി മ ധ സ

വര്‍ഷ മയൂരമെങ്ങൊ പീലി നിവര്‍ത്തിടുമ്പോള്‍
ഹര്‍ഷാശ്രു പൂക്കളില്‍ നിന്നുതിര്‍ന്നതെന്തെ
മൃദുരവമുതിരും മധുകരമണയെ
ഇതളുകളുലഞ്ഞു വീര്‍പുതിര്‍ന്നതെന്തെ
ഉന്മത കൊകിലത്തിന്‍ ആലാപ ശ്രുതി കേള്‍ക്കെ
പെണ്‍കുയില്‍ ചിറകടിച്ച്‌ ഉയര്‍ന്നതെന്തെ
അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലല്ലോ
(ഇന്ദ്രനീലിമ)

ചിത്രാനക്ഷത്രമിന്നു രാവില്‍ സീതാഷ്ണുവിനൊടൊത്തു
ചേരുവാന്‍ ഓടി അണഞ്ഞതെന്തേ
കരിവള ഇളകി അരുവികള്‍ കളിയായി
തടശിലയെ പുണര്‍ന്നു ചിരിപ്പതെന്തേ
ഹംസങ്ങള്‍ ഇണ ചേരും മാലിനി തടങ്ങളില്‍
കണ്‍ചിമ്മി വനജ്യോത്സ്ന മറഞ്ഞതെന്തേ
അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലല്ലൊ
(ഇന്ദ്രനീലിമ)

No comments: