Saturday, December 29, 2007

ഒന്നാം രാഗം പാടി...

ചിത്രം:തൂവാനത്തുമ്പികള്‍(1987)
സംവിധാനം : പി. പത്മരാജന്‍
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്
പാടിയത് : ജി വേണുഗോപാല്‍, ചിത്ര


(വീഡിയോ കടപ്പാട് യൂ റ്റൂബിനോട്)


ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ...........

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ..........

ഈ പ്രദക്ഷിണവീഥികള്‍ ഇടറി നീണ്ട പാതകള്‍
എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
ആ .... ആ ....
ഈ പ്രദക്ഷിണവീഥികള്‍ ഇടറി നീണ്ട പാതകള്‍
എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
ആ .... ആ ....

കണ്ണുകളാലര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതില്‍

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ..........

നിന്റെ നീല രജനികള്‍ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നുകിടന്നു
ആ .... ആ ....

നിന്റെ നീല രജനികള്‍ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നുകിടന്നു
ആ .... ആ ....

അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്.......

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ..........

സുഖമോ ദേവീ...

ചിത്രം : സുഖമോ ദേവീ(1986)
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയത് : യേശുദാസ്


(വീഡിയോ കടപ്പാട് യു റ്റൂബിനോട്)
സുഖമോ ദേവീ, സുഖമോ ദേവീ,
സുഖമോ ദേവീ..........

സുഖമോ ദേവീ, സുഖമോ ദേവീ,
സുഖമോ ദേവീ, സുഖമോ, സുഖമോ.....

സുഖമോ ദേവീ, സുഖമോ ദേവീ,
സുഖമോ ദേവീ, സുഖമോ, സുഖമോ.....

നിന്‍ കഴല്‍ തൊടും മണ്‍തരികളും
മംഗള നീലാകാശവും
നിന്‍ കഴല്‍ തൊടും മണ്‍തരികളും
മംഗള നീലാകാശവും
കുശലം ചോദിപ്പൂ, നെറുകില്‍ തഴുകീ
കുശലം ചോദിപ്പൂ, നെറുകില്‍ തഴുകീ
ഒളി പകരും പനിനീര്‍ കാറ്റും
ഒളി പകരും പനിനീര്‍ കാറ്റും

സുഖമോ ദേവീ സുഖമോ ദേവീ
സുഖമോ ദേവീ സുഖമോ സുഖമോ...

അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ചിതമാം പൂംപീലിയും
അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ചിതമാം പൂംപീലിയും
അഴകില്‍ കോതിയ മുടിയില്‍ തിരുകീ
അഴകില്‍ കോതിയ മുടിയില്‍ തിരുകീ
കളമൊഴികള്‍ കുശലം ചൊല്ലും
കളമൊഴികള്‍ കുശലം ചൊല്ലും

സുഖമോ ദേവീ സുഖമോ ദേവീ
സുഖമോ ദേവീ സുഖമോ സുഖമോ...

പാടം പൂത്ത കാലം....

ചിത്രം : ചിത്രം
പാടിയത്: എം. ജി. ശ്രീകുമാര്‍
സംഗീതം : കണ്ണൂര്‍ രാജന്‍
രചന: ഷിബു ചക്രവര്‍ത്തി
സംവിധാനം: പ്രിയദര്‍ശന്‍


(വീഡിയോ കടപ്പാട് യൂ റ്റൂബിനോട്)

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നും പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ
ഓണ പാട്ടൊന്നു പാടി
പാടം കൊയ്യുമ്പോള്‍ പാടാന്‍ പനന്തത്തേ
നീയും പോരാമോ കൂടേ
പുഴയോരത്തു പോയ് തണലേറ്റിരുന്നു
കളിയും ചിരിയും നുകരാം ആ ആ ആ..

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

ദൂരെ പകലിന്റെ തിരി മെല്ലെത്താഴുമ്പോള്‍
ഗ്രാമം മിഴി പൂട്ടുമ്പോള്‍
പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിന്‍
വാതിലില്‍ വന്നവളേ
നറു തേന്‍ മൊഴിയേ ഇനി നീ അറിയൂ
ഹൃദയം പറയും കഥ കേള്‍ക്കൂ ആ ആ‍ ആ

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നും പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

Monday, December 24, 2007

മുത്തുമഴ തെന്നല്‍ പോലെ....

ചിത്രം :ബിഗ്‌ ബി
പാടിയത്‌ : ജ്യോത്സ്ന, വിനീത്‌ ശ്രീനിവാസന്‍
മ്യുസിക്‌ ഡയറക്ടര്‍ : ആല്‍ഫൊണ്‍സ്‌




യു ആര്‍ മൈ ഡെസ്റ്റിനി

മുത്തുമഴ കൊഞ്ചല്‍ പോലെ
തൊട്ടുരുമ്മും തെന്നല്‍ പൊലെ
നെഞ്ചില്‍ ഒരോമല്‍ പാട്ടുമായി
എന്‍ മുന്നില്‍ വന്നതെന്തിനൊ....
എന്നും എന്നുള്ളില്‍ തിരി നീട്ടി നില്‍കും അഴകേ..
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
യു ആര്‍ മൈ ഡെസ്റ്റിനി

മുത്തുമഴ കൊഞ്ചല്‍ പോലെ
തൊട്ടുരുമ്മും തെന്നല്‍ പൊലെ
നെഞ്ചില്‍ ഒരോമല്‍ പാട്ടുമായി
നിന്‍ മുന്നില്‍ വന്നതാണു ഞാന്‍
എന്നും എനുള്ളില്‍ തിരി നീട്ടി നില്‍കും അഴകേ...
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
യു ആര്‍ മൈ
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
യു ആര്‍ മൈ ഡെസ്റ്റിനി

അറിയാതെന്‍ കനവില്‍ നീ
കതിര്‍ നിലാവിരല്‍ തൊടും നേരം
ശ്രുതി മീട്ടും വര ജപമായി നിന്‍
മനസ്സിലെ സ്വരങ്ങളെ തേടും ഞാന്‍
മിഴിയില്‍ നിനവിന്‍ ഇതളാല്‍
പ്രണയമെഴുതിയ താര ദീപമേ....
അരികില്‍ കനക ദ്യുതിയായി ഒഴുകൂ നീ............
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
യു ആര്‍ മൈ
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
യു ആര്‍ മൈ ഡെസ്റ്റിനി

മുത്തുമഴ കൊഞ്ചല്‍ പോലെ
തൊട്ടുരുമ്മും തെന്നല്‍ പൊലെ
നെഞ്ചില്‍ ഒരോമല്‍ പാട്ടുമായി
എന്‍ മുന്നില്‍ വന്നതെന്തിനൊ
എന്നും എന്നുള്ളില്‍ തിരി നീട്ടി നില്‍കും അഴകേ..
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
യു ആര്‍ മൈ
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ
ഒഹൊഹൊ..ഒഹൊഹ്ഹൊ.....ഒഹ്ഹൊ ഹൊ ഹൊ