ചിത്രം:ചമയം(1993)
പാടിയത്: ജോളി അബ്രഹം, എം.ജി.ശ്രീകുമാര്‍
സംഗീതം: ജോണ്‍സണ്‍
രചന: ഒ എന്‍ വി കുറുപ്പ്
സംവിധാനം: ഭരതന്‍
*****************************************************
വീഡിയോ കടപ്പാട് യുറ്റൂബ് angadi24
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല
ചെമ്മാനം വാഴണ തൊറയരയന്‍
അങ്ങേ കടലില്‍ പള്ളി ഉറങ്ങാന്‍ മൂപ്പരു പൊണതാണേ...
(അന്തി.)
മരനീരും മോന്തി നടക്കണ
ചെമ്മാനത്തെ പൊന്നരയന്‍...(2)
നീട്ടിതുപ്പിയതാണേലിപ്പുര
മണലെല്ലാം പൊന്നാവൂലെ
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലെ.(2)
വെല പേശി നിറക്കണ കൂടേലു മീനണെങ്കി
പെടക്കൂലെ മീനണെങ്കി പെടക്കൂലെ
(അന്തി.)
കടലിനക്കരെ ഏഴിലം പാലയില്‍ ആയിരം മൊട്ടു വിരിയൂലെ
ആയിരം മൊട്ടിലൊരഞ്ഞാഴി തേനുണ്ണാന്‍ ഓമന വണ്ടു മുരളൂലെ.(2)
അക്കര യിക്കരെ ഓടിയൊഴുകുന്നൊരോടി വള്ളമൊരുങ്ങൂലെ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തിളങ്ങൂലെ..(2)
(അന്തി..)
കാരിതക്കിടി നാക്കിളി മുക്കിളി തൊട്ടു കളിക്കണ
കടലിന്‍ കുട്ടികളക്കരെ മുത്തു കണക്കൊരു
കൊചു കിടാങ്ങളുദിചു വരുന്നതു കണ്ടു
മലര്‍പ്പൊടി തട്ടി കല പില കൂട്ടണ
താളതുമ്പികളായി വിളിക്കെ പറയ ചെണ്ടകലറി
തരികിട മേളമടിചു മുഴക്കുന്നേരം
ചാകര വന്നതു കണക്കു മണപ്പുറമാകെ
തിമികിട തിമിര്‍തതൈ
(കാരിതക്കിടി..)
ഞാനും കേട്ടെ ഞാനും കണ്ടെ
അവനവനിന്നു കലംബിയ നേരം
എന്റെ കിനാവിലൊരമ്പിളി വള്ള മിറങ്ങിയൊരുങ്ങി
നങ്ങിയകംബടി കൂടാന്‍ അത്തിളു പിത്തിളു
മാടം മാനതോണികലൊഴുകി തുള്ളിയുറഞ്ഞു
കൊടുംബിരി കൊണ്ടൊരു താള തരികിട തിമിര്‍തതൈ
തുറകളിലിന്നൊരു തുടി കുളി മേളം
തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കളിതട്ടകളിടെയിടെ ഇളകി
തുടലുകലൊഴുകി അത്തിമരത്തിന്‍ കീഴെ
തറയിലൊരപ്പൊത്തിക്കിരി നല്ലതു പാടി
(തുറകളി..)
കണ്ടൊരു വലയെടു പറയെടു പടമെട്
മൊഴികളില്‍ അലയുടെ തകിലടി മുറുകി..(2)
ത്രികിട തിമിത തൈ..
Subscribe to:
Post Comments (Atom)
No comments:
Post a Comment