Thursday, January 17, 2008

ശ്യാമവാനിലേതോ....

ശ്യാമവാനിലേതോ....

ചിത്രം:ആനചന്തം (2006)
രചന:പി.സി.അരവിന്ദന്‍
സംഗീതം:ജൈസണ്‍ ജെ.നായര്‍
പാടിയത്‌:ജി വേണുഗോപാല്‍

വീഡിയോ കടപ്പാട് യുറ്റൂബ് ignatiuskm

ശ്യാമ വാനിലേതോ കണി കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ
ശ്യാമ വാനിലെതോ കണി കൊന്ന പൂതുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ
കുങ്കുമപൂ താലം കതിരോന്റെ പൊന്നു കോലം
കുങ്കുമപൂ താലം കതിരോന്റെ പൊന്നു കോലം
കണ്ടു കൊതി പൂണ്ടൊ ഗജരാജ മേഘ ജാലം
ശ്യാമ വാനിലേതോ കണി കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ

തന തന്തനാന തന തന്തനാന
തന തന്തനാന തന തന്തനാന

കുന്നിമണി കുന്നിലെ തെന്നലിങ്ങു വന്നുവോ
നിന്നു ചാമരങ്ങള്‍ വീശിയോ
മുത്തുമണി മേട്ടിലെ ചിത്ര ചിറ്റലാങ്കികള്‍
പത്മ താലമേന്തി നിന്നുവോ
കുയിലുകള്‍ പാടിയോ കുരുവികള്‍ കൂടിയോ
കുയിലുകള്‍ പാടിയോ കുരുവികള്‍ കൂടിയോ
കുരവകളില്‍ തെളിഞ്ഞുവോ പഞ്ചവാധ്യ മേളം

ശ്യാമ വാനിലേതോ കണി കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ

നീലമല കാവിലേ ചെലെഴുന്ന ദേവിതന്‍
വേലയിങ്ങു വന്നണഞ്ഞുവോ
നോവലിഞ്ഞ നെഞ്ചിലും പൂ വിരിഞ്ഞു നിന്നിടും
വേടയിന്നു മിന്നണിഞ്ഞുവോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരള്‍ കവിയെ പരന്നുവോ
ഉത്സവത്തിന്‍ ഓളം ....

ശ്യാമ വാനിലേതോ കണി കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ
കുങ്കുമപൂ താലം കതിരോന്റെ പൊന്നു കോലം
കുങ്കുമപൂ താലം കതിരോന്റെ പൊന്നു കോലം
കണ്ടു കൊതി പൂണ്ടൊ ഗജരാജ മേഘ ജാലം

ശ്യാമ വാനിലേതോ കണി കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ.....

No comments: