Friday, January 18, 2008

പൂമാനമെ...

ചിത്രം: നിറക്കൂട്ട്‌(1985)
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ശ്യാം
പാടിയത്‌: കെ എസ്‌ ചിത്ര
********************************



വീഡിയോ കടപ്പാട് യൂറ്റൂബ് ajithkumarkk

പൂമാനമെ...ഒരു രാഗമേഘം താ
പൂമാനമെ...ഒരു രാഗമേഘം താ
കനലായി...കണമായി
ഉയരാന്‍...ഒഴുകാനഴകിയലും
പൂമാനമെ..ഒരു രാഗമെഘം താ

കരലിലെഴും...ഒരു മൗനം
കസവണിയും...ലയ മൗനം
സ്വരങ്ങള്‍ ചാര്‍തുമ്പോള്‍..ഹാ
കരലിലെഴും...ഒരു മൗനം
കസവണിയും...ലയ മൗനം
സ്വരങ്ങള്‍ ചാര്‍തുമ്പോള്‍..
വീണയായി..മണിവീനയായി
വീധിയായി...കുളിര്‍വാഹിയായി
മനമൊരു ശ്രുതിയിഴയായി....

പൂമാനമെ...ഒരു രാഗമേഘം താ

പതുങ്ങി വരും മധുമാസം
മനമരുളും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍ ഹാ
പതുങ്ങി വരും മധുമാസം
മനമരുളും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍

ലോലമായി...അതിലോലമായി
ശാന്തമായി..സുഖസാന്ദ്രമായി..
അനുപദം മണിമയമായി

പൂമാനമെ...ഒരു രാഗമേഘം താ
പൂമാനമെ...ഒരു രാഗമേഘം താ
കനലായി...കണമായി
ഉയരാന്‍...ഒഴുകാനഴകിയലും

പൂമാനമെ...ഒരു രാഗമെഘം താ

ഹിമശൈല സൈകത..

ചിത്രം: ശാലിനി എന്റെ കൂട്ടുകാരി (1980)
രചന: എം ഡി രാജേന്ദ്രന്‍
സംഗീതം: ദേവരാജന്‍
പാടിയത്‌: മാധുരി
********************************************



വീഡിയോ കടപ്പാട് യുറ്റൂബ് ajithkumarkk

ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
പ്രണയപ്രവഹമായി വന്നു...
അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന
പ്രധാമോദ ബിന്ദുവായിതീര്‍ന്നു.......

ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
പ്രണയപ്രവഹമായി വന്നു...
അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന
പ്രധാമോദ ബിന്ദുവായിതീര്‍ന്നു.......

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ചന തീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ കൊള്ളിക്കും
പീയൂഷ വാഹിനിയായി..പീയൂഷ വാഹിനിയായി.

നിന്നെയെനിക്കു തിരിചു കിട്ടാതെ
ഞാന്‍ എതോ ദിവാസ്വപ്നമായി
ബോധമബോധമായി മാറും ലഹരി തന്‍
ശ്വേത പരാഗമായി മാറി....

കാലം ഹനിഭൂതമായ്‌ നില്‍ക്കുമക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടു പോയി ഞാന്‍, എന്റെ സ്മൃതികളെ
നിങ്ങള്‍ വരില്ലയോകൂടെ, നിങ്ങള്‍ വരില്ലയോകൂടെ

ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
പ്രണയപ്രവാഹമായി വന്നു
അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന
പ്രധാമോദ ബിന്ദുവായിതീര്‍ന്നു.......

മിഴിയോരം നനഞ്ഞൊഴുകും....

ചിത്രം: മഞ്ഞില്‍ വിരിഞ്ഞ പൂക്കല്‍(1980)
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ ദേവ്‌
പാടിയത്‌: യേശുദാസ്‌
**********************************



വീഡിയോ കടപ്പാട് യൂറ്റൂബ് ajithkumarkk

മിഴിയോരം നനഞ്ഞൊഴുകും
മുകില്‍ മാലകളൊ നിഴലൊ
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ

മിഴിയോരം നനഞ്ഞൊഴുകും
മുകില്‍ മാലകളൊ നിഴലൊ
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ

എതോ വസന്തവനിയില്‍
കിനാവായ്‌ വിരിഞ്ഞു നീ
പനിനീരിലിന്റെ ഹൃദയം
നിലാവായ്‌ അലിഞ്ഞുപോം
എതോ വസന്തവനിയില്‍
കിനാവായ്‌ വിരിഞ്ഞു നീ
പനിനീരിലിന്റെ ഹൃദയം
നിലാവായ്‌ അലിഞ്ഞുപോം
അതുപോലുമിനി നിന്നില്‍
വിഷാദം പകര്‍ന്നുവോ

മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ
മിഴിയോരം നനഞ്ഞൊഴുകും
മുകില്‍ മാലകളൊ നിഴലൊ
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ

താനെ തളര്‍ന്നു വീഴും
വസന്തോല്‍സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ്‌
സ്വയം ഞാനൊതുങ്ങീടാം
താനെ തളര്‍ന്നു വീഴും
വസന്തോല്‍സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ്‌
സ്വയം ഞാനൊതുങ്ങീടാം

അഴകേ....അഴകേറുമീ വനാന്ദരം
മിഴിനീരു മായ്കുമോ

മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ
മിഴിയോരം നനഞ്ഞൊഴുകും
മുകില്‍ മാലകളൊ നിഴലൊ
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ

ഇന്ദ്രനീലിമയോലും...

ഇന്ദ്രനീലിമയോലും...
ചിത്രം:വൈശാലി(1988)
രചന: ഒ എന്‍ വി കുറുപ്പ്‌
സംഗീതം:ബോംബെ രവി
പാടിയത്‌: കെ എസ്‌ ചിത്ര
*********************************



വീഡിയോ കടപ്പാട്‌ യൂറ്റൂബ്‌ ajithkumarkk


ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍
ഇന്നലെ നിന്‍ മുഖം നീ നോക്കി നിന്നു
ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍
ഇന്നലെ നിന്‍ മുഖം നീ നോക്കി നിന്നു
ഇന്നൊരു ഹൃദയത്തിന്‍ കുന്തലതഗൃഹത്തില്‍
പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലലോ
അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലലോ
(ഇന്ദ്രനീലിമ...)

സ ഗ മ ഗ മ ധ സ ഗ മ ധ നി ധ മ
ഗ ധ മ ധ നി സ നി മ ധ സ

വര്‍ഷ മയൂരമെങ്ങൊ പീലി നിവര്‍ത്തിടുമ്പോള്‍
ഹര്‍ഷാശ്രു പൂക്കളില്‍ നിന്നുതിര്‍ന്നതെന്തെ
മൃദുരവമുതിരും മധുകരമണയെ
ഇതളുകളുലഞ്ഞു വീര്‍പുതിര്‍ന്നതെന്തെ
ഉന്മത കൊകിലത്തിന്‍ ആലാപ ശ്രുതി കേള്‍ക്കെ
പെണ്‍കുയില്‍ ചിറകടിച്ച്‌ ഉയര്‍ന്നതെന്തെ
അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലല്ലോ
(ഇന്ദ്രനീലിമ)

ചിത്രാനക്ഷത്രമിന്നു രാവില്‍ സീതാഷ്ണുവിനൊടൊത്തു
ചേരുവാന്‍ ഓടി അണഞ്ഞതെന്തേ
കരിവള ഇളകി അരുവികള്‍ കളിയായി
തടശിലയെ പുണര്‍ന്നു ചിരിപ്പതെന്തേ
ഹംസങ്ങള്‍ ഇണ ചേരും മാലിനി തടങ്ങളില്‍
കണ്‍ചിമ്മി വനജ്യോത്സ്ന മറഞ്ഞതെന്തേ
അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലല്ലൊ
(ഇന്ദ്രനീലിമ)

ഒരു ചെമ്പനീര്‍...

ചിത്രം: സ്ഥിതി(2002)
രചന: പ്രഭ വര്‍മ
സംഗീതം: ഉണ്ണി മേനോന്‍,സണ്ണി വിശ്വനാഥന്
‍പാടിയത്‌: ഉണ്ണിമേനോന്‍



വീഡിയോ കടപ്പാട് യുറ്റൂബ് tubeguyhere

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലെ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലെ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
ഏങ്കിലും എങ്ങനേ നീ അറിഞ്ഞു
ഏന്റെ ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ പറയൂ നീ പറയൂ

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലെ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല

അകമെ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീല രാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ചതില്ല
എങ്കിലും നീയറിഞ്ഞു എന്‍ നിനവെന്നും
നിന്‍ നിനവറിയുന്നതായ്‌
നിന്നെ തഴുകുന്നതായ്‌
ഒരു ചെമ്പനീര്‍......
തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊട്ടു ഞാന്‍ മൂളിയില്ല
പുലര്‍ മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനി ഒന്നു പുണര്‍ന്നതില്ല
എങ്കിലും നീയറിഞ്ഞു എന്‍ മനമെന്നും
നിന്‍ മനമറിയുന്നതായ്‌
നിന്നെ പുണരുന്നതായ്‌
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലെ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല

Thursday, January 17, 2008

അന്തിക്കടപ്പുറത്തൊരോല......

ചിത്രം:ചമയം(1993)
പാടിയത്‌: ജോളി അബ്രഹം, എം.ജി.ശ്രീകുമാര്‍
സംഗീതം: ജോണ്‍സണ്‍
രചന: ഒ എന്‍ വി കുറുപ്പ്‌
സംവിധാനം: ഭരതന്‍
*****************************************************

വീഡിയോ കടപ്പാട് യുറ്റൂബ് angadi24

അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്‌
നാലും കൂട്ടി മുറുക്കി നടക്കണതാരാണ്‌ ആരാണ്‌
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്‌
നാലും കൂട്ടി മുറുക്കി നടക്കണതാരാണ്‌ ആരാണ്‌
ഞാനല്ല പരുന്തല്ല തെരകളല്ല
ചെമ്മാനം വാഴണ തൊറയരയന്‍
അങ്ങേ കടലില്‍ പള്ളി ഉറങ്ങാന്‍ മൂപ്പരു പൊണതാണേ...
(അന്തി.)

മരനീരും മോന്തി നടക്കണ
ചെമ്മാനത്തെ പൊന്നരയന്‍...(2)
നീട്ടിതുപ്പിയതാണേലിപ്പുര
മണലെല്ലാം പൊന്നാവൂലെ
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലെ.(2)
വെല പേശി നിറക്കണ കൂടേലു മീനണെങ്കി
പെടക്കൂലെ മീനണെങ്കി പെടക്കൂലെ
(അന്തി.)

കടലിനക്കരെ ഏഴിലം പാലയില്‍ ആയിരം മൊട്ടു വിരിയൂലെ
ആയിരം മൊട്ടിലൊരഞ്ഞാഴി തേനുണ്ണാന്‍ ഓമന വണ്ടു മുരളൂലെ.(2)
അക്കര യിക്കരെ ഓടിയൊഴുകുന്നൊരോടി വള്ളമൊരുങ്ങൂലെ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തിളങ്ങൂലെ..(2)
(അന്തി..)

കാരിതക്കിടി നാക്കിളി മുക്കിളി തൊട്ടു കളിക്കണ
കടലിന്‍ കുട്ടികളക്കരെ മുത്തു കണക്കൊരു
കൊചു കിടാങ്ങളുദിചു വരുന്നതു കണ്ടു
മലര്‍പ്പൊടി തട്ടി കല പില കൂട്ടണ
താളതുമ്പികളായി വിളിക്കെ പറയ ചെണ്ടകലറി
തരികിട മേളമടിചു മുഴക്കുന്നേരം
ചാകര വന്നതു കണക്കു മണപ്പുറമാകെ
തിമികിട തിമിര്‍തതൈ
(കാരിതക്കിടി..)

ഞാനും കേട്ടെ ഞാനും കണ്ടെ
അവനവനിന്നു കലംബിയ നേരം
എന്റെ കിനാവിലൊരമ്പിളി വള്ള മിറങ്ങിയൊരുങ്ങി
നങ്ങിയകംബടി കൂടാന്‍ അത്തിളു പിത്തിളു
മാടം മാനതോണികലൊഴുകി തുള്ളിയുറഞ്ഞു
കൊടുംബിരി കൊണ്ടൊരു താള തരികിട തിമിര്‍തതൈ

തുറകളിലിന്നൊരു തുടി കുളി മേളം
തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കളിതട്ടകളിടെയിടെ ഇളകി
തുടലുകലൊഴുകി അത്തിമരത്തിന്‍ കീഴെ
തറയിലൊരപ്പൊത്തിക്കിരി നല്ലതു പാടി
(തുറകളി..)

കണ്ടൊരു വലയെടു പറയെടു പടമെട്‌
മൊഴികളില്‍ അലയുടെ തകിലടി മുറുകി..(2)
ത്രികിട തിമിത തൈ..

വൈശാഖ സന്ധ്യെ..

ചിത്രം:നാടോടിക്കാറ്റ്‌(1987)
രചന:യൂസഫ്‌ അലി കേച്ചേരി
സംഗീതം:ശ്യാം
പാടിയത്‌:യേശുദാസ്‌


വീഡിയോ കടപ്പാട് യൂറ്റൂബ് puthoor

വൈശാഖ സന്ധ്യെ നിന്‍ ചുണ്ടിലെന്തെ
അരുമ സഖിതന്നധര കാന്തിയോ
ഓമലേ പറയു നീ......
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ......
വൈശാഖ സന്ധ്യെ നിന്‍ ചുണ്ടിലെന്തെ
അരുമ സഖിതന്നധര കാന്തിയോ
ഓമലേ പറയു നീ......
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ......

വൈശാഖ സന്ധ്യെ നിന്‍ ചുണ്ടിലെന്തെ
അരുമ സഖിതന്നധര കാന്തിയോ


ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം
പൂത്തു വിടര്‍ന്നൂ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം
പൂത്തു വിടര്‍ന്നൂ
മൂകമാം എന്‍ മനസ്സില്‍ ഗാനമായ്‌ നീയുണര്‍ന്നൂ
മൂകമാം എന്‍ മനസ്സില്‍ ഗാനമായ്‌ നീയുണര്‍ന്നൂ
ഹൃദയ മൃദുല തന്ത്രിയേകി ദേവാമൃതം

വൈശാഖ സന്ധ്യെ നിന്‍ ചുണ്ടിലെന്തെ
അരുമ സഖിതന്നധര കാന്തിയോ
ഓമലേ പറയു നീ......
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ......

മലരിതളില്‍ മണിശലഭം വീണു മയങ്ങീ...
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
മലരിതളില്‍ മണിശലഭം വീണു മയങ്ങീ...
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
പുളക മുകുളമേന്തി രാഗ വൃന്ദാവനം

വൈശാഖ സന്ധ്യെ നിന്‍ ചുണ്ടിലെന്തെ
അരുമ സഖിതന്നധര കാന്തിയോ
ഓമലേ പറയു നീ......
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ......

ശ്യാമവാനിലേതോ....

ശ്യാമവാനിലേതോ....

ചിത്രം:ആനചന്തം (2006)
രചന:പി.സി.അരവിന്ദന്‍
സംഗീതം:ജൈസണ്‍ ജെ.നായര്‍
പാടിയത്‌:ജി വേണുഗോപാല്‍

വീഡിയോ കടപ്പാട് യുറ്റൂബ് ignatiuskm

ശ്യാമ വാനിലേതോ കണി കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ
ശ്യാമ വാനിലെതോ കണി കൊന്ന പൂതുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ
കുങ്കുമപൂ താലം കതിരോന്റെ പൊന്നു കോലം
കുങ്കുമപൂ താലം കതിരോന്റെ പൊന്നു കോലം
കണ്ടു കൊതി പൂണ്ടൊ ഗജരാജ മേഘ ജാലം
ശ്യാമ വാനിലേതോ കണി കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ

തന തന്തനാന തന തന്തനാന
തന തന്തനാന തന തന്തനാന

കുന്നിമണി കുന്നിലെ തെന്നലിങ്ങു വന്നുവോ
നിന്നു ചാമരങ്ങള്‍ വീശിയോ
മുത്തുമണി മേട്ടിലെ ചിത്ര ചിറ്റലാങ്കികള്‍
പത്മ താലമേന്തി നിന്നുവോ
കുയിലുകള്‍ പാടിയോ കുരുവികള്‍ കൂടിയോ
കുയിലുകള്‍ പാടിയോ കുരുവികള്‍ കൂടിയോ
കുരവകളില്‍ തെളിഞ്ഞുവോ പഞ്ചവാധ്യ മേളം

ശ്യാമ വാനിലേതോ കണി കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ

നീലമല കാവിലേ ചെലെഴുന്ന ദേവിതന്‍
വേലയിങ്ങു വന്നണഞ്ഞുവോ
നോവലിഞ്ഞ നെഞ്ചിലും പൂ വിരിഞ്ഞു നിന്നിടും
വേടയിന്നു മിന്നണിഞ്ഞുവോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരള്‍ കവിയെ പരന്നുവോ
ഉത്സവത്തിന്‍ ഓളം ....

ശ്യാമ വാനിലേതോ കണി കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ
കുങ്കുമപൂ താലം കതിരോന്റെ പൊന്നു കോലം
കുങ്കുമപൂ താലം കതിരോന്റെ പൊന്നു കോലം
കണ്ടു കൊതി പൂണ്ടൊ ഗജരാജ മേഘ ജാലം

ശ്യാമ വാനിലേതോ കണി കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലി പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമ കന്യ കണ്ടുണര്‍ന്നുവോ.....

Wednesday, January 16, 2008

അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..

ചിത്രം: അദ്വൈതം
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്‌ണന്‍
ആലാപനം: എം.ജി. ശ്രീകുമാര്‍, കെ.എസ്.ചിത്ര



വീഡിയോ കടപ്പാട് യൂറ്റൂബിനോട് angadi24
അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..എന്തു പരിഭവം മെല്ലെയോതിവന്നുവോ..
കല്‍‌വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ..എന്തു നല്‍കുവാന്‍ എന്നെ കാത്തു നിന്നു നീ..
തൃപ്രസാദവും മൌന ചുംബനങ്ങളും..പങ്കുവെയ്ക്കുവാനോടി വന്നതാണു ഞാന്‍..
രാഗ ചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍ ഗോപകന്യയായ് കാത്തു നിന്നതാണു ഞാന്‍..
അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..എന്തു പരിഭവം മെല്ലെയോതിവന്നുവോ..


ആ...ആ‍...
അഗ്നിസാക്ഷിയായ് ഇലത്താലിചാര്‍ത്തിയെന്‍ ആദ്യനുരാഗം ധന്യമാകും..
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ..ആദ്യഭിലാഷം സഫലമാകും..
നാലാളറിയെ കൈപിടിക്കും..തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും..
നാലാളറിയെ കൈപിടിക്കും..തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും..
യമുന നദിയായ് കുളിരലയിളകും നിനവില്‍..
അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..എന്തു പരിഭവം മെല്ലെയോതിവന്നുവോ..
കല്‍‌വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ..എന്തു നല്‍കുവാന്‍ എന്നെ കാത്തു നിന്നു നീ..


ഈറനോടെയെന്നും കൈവണങ്ങുമെന്‍...നിര്‍മ്മാല്യ പുണ്യം പകര്‍ന്നു തരാം..
ഏറേ ജന്മമായ് ഞാന്‍ നോമ്പുനോക്കുമെന്‍..കൈവല്യമെല്ലാം കാഴ്‌ചവയ്ക്കാം..
വേളി പെണ്ണായ് നീ വരുമ്പോള്‍..നല്ലോല കുടയില്‍ ഞാന്‍ കൂട്ടു നില്‍ക്കാം..
വേളി പെണ്ണായ് നീ വരുമ്പോള്‍..നല്ലോല കുടയില്‍ ഞാന്‍ കൂട്ടു നില്‍ക്കാം..
തുളസീ ദളമായ് തിരുമലരണികളില്‍ വീണെന്‍..

അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..എന്തു പരിഭവം മെല്ലെയോതിവന്നുവോ..
കല്‍‌വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ..എന്തു നല്‍കുവാന്‍ എന്നെ കാത്തു നിന്നു നീ..
തൃപ്രസാദവും മൌന ചുംബനങ്ങളും..പങ്കുവെയ്ക്കുവാനോടി വന്നതാണു ഞാന്‍..
രാഗ ചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍ ഗോപകന്യയായ് കാത്തു നിന്നതാണു ഞാന്‍..