Saturday, December 29, 2007

ഒന്നാം രാഗം പാടി...

ചിത്രം:തൂവാനത്തുമ്പികള്‍(1987)
സംവിധാനം : പി. പത്മരാജന്‍
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്
പാടിയത് : ജി വേണുഗോപാല്‍, ചിത്ര


(വീഡിയോ കടപ്പാട് യൂ റ്റൂബിനോട്)


ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ...........

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ..........

ഈ പ്രദക്ഷിണവീഥികള്‍ ഇടറി നീണ്ട പാതകള്‍
എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
ആ .... ആ ....
ഈ പ്രദക്ഷിണവീഥികള്‍ ഇടറി നീണ്ട പാതകള്‍
എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
ആ .... ആ ....

കണ്ണുകളാലര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതില്‍

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ..........

നിന്റെ നീല രജനികള്‍ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നുകിടന്നു
ആ .... ആ ....

നിന്റെ നീല രജനികള്‍ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നുകിടന്നു
ആ .... ആ ....

അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്.......

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ..........

3 comments:

ഗീത said...

ഇതെനിക്ക്‌ ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്. ലിറ്ക്സ് പോസ്റ്റ് ചെയ്തതിനു നന്ദി, കൂട്ടുകാരാ.....

Mahesh Cheruthana/മഹി said...

കൂട്ടുകാരാ,
എനിക്കും ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്!

Anonymous said...

What's the most easy way to make money with a - WorkShortakemoney
This guide explains the easiest ways to make money by making money using the bookmaker's site. The tips here will help you งานออนไลน์ start learning more about bookmaker's