Saturday, December 29, 2007

പാടം പൂത്ത കാലം....

ചിത്രം : ചിത്രം
പാടിയത്: എം. ജി. ശ്രീകുമാര്‍
സംഗീതം : കണ്ണൂര്‍ രാജന്‍
രചന: ഷിബു ചക്രവര്‍ത്തി
സംവിധാനം: പ്രിയദര്‍ശന്‍


(വീഡിയോ കടപ്പാട് യൂ റ്റൂബിനോട്)

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നും പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ
ഓണ പാട്ടൊന്നു പാടി
പാടം കൊയ്യുമ്പോള്‍ പാടാന്‍ പനന്തത്തേ
നീയും പോരാമോ കൂടേ
പുഴയോരത്തു പോയ് തണലേറ്റിരുന്നു
കളിയും ചിരിയും നുകരാം ആ ആ ആ..

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

ദൂരെ പകലിന്റെ തിരി മെല്ലെത്താഴുമ്പോള്‍
ഗ്രാമം മിഴി പൂട്ടുമ്പോള്‍
പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിന്‍
വാതിലില്‍ വന്നവളേ
നറു തേന്‍ മൊഴിയേ ഇനി നീ അറിയൂ
ഹൃദയം പറയും കഥ കേള്‍ക്കൂ ആ ആ‍ ആ

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നും പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

2 comments:

പ്രയാസി said...

"പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നും പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും"

ടൈപ്പി നീയൊരു വഴിയാവും..:)

ശ്രീലാല്‍ said...

സമയം കളയാതെ പാട്ടുപെട്ടിയിലേക്ക് നല്ല പാട്ടുകള്‍ കൊണ്ട് നിറക്കെന്റെ കൂട്ടൂ.