Wednesday, January 16, 2008

അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..

ചിത്രം: അദ്വൈതം
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്‌ണന്‍
ആലാപനം: എം.ജി. ശ്രീകുമാര്‍, കെ.എസ്.ചിത്ര

വീഡിയോ കടപ്പാട് യൂറ്റൂബിനോട് angadi24
അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..എന്തു പരിഭവം മെല്ലെയോതിവന്നുവോ..
കല്‍‌വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ..എന്തു നല്‍കുവാന്‍ എന്നെ കാത്തു നിന്നു നീ..
തൃപ്രസാദവും മൌന ചുംബനങ്ങളും..പങ്കുവെയ്ക്കുവാനോടി വന്നതാണു ഞാന്‍..
രാഗ ചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍ ഗോപകന്യയായ് കാത്തു നിന്നതാണു ഞാന്‍..

ആ...ആ‍...
അഗ്നിസാക്ഷിയായ് ഇലത്താലിചാര്‍ത്തിയെന്‍ ആദ്യനുരാഗം ധന്യമാകും..
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ..ആദ്യഭിലാഷം സഫലമാകും..
നാലാളറിയെ കൈപിടിക്കും..തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും..

യമുന നദിയായ് കുളിരലയിളകും നിനവില്‍..
അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..എന്തു പരിഭവം മെല്ലെയോതിവന്നുവോ..
കല്‍‌വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ..എന്തു നല്‍കുവാന്‍ എന്നെ കാത്തു നിന്നു നീ..

ഈറനോടെയെന്നും കൈവണങ്ങുമെന്‍...നിര്‍മ്മാല്യ പുണ്യം പകര്‍ന്നു തരാം..
ഏറേ ജന്മമായ് ഞാന്‍ നോമ്പുനോക്കുമെന്‍..കൈവല്യമെല്ലാം കാഴ്‌ചവയ്ക്കാം..
വേളി പെണ്ണായ് നീ വരുമ്പോള്‍..നല്ലോല കുടയില്‍ ഞാന്‍ കൂട്ടു നില്‍ക്കാം..

തുളസീ ദളമായ് തിരുമലരണികളില്‍ വീണെന്‍..

No comments: